തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിലെ ചേരൻ കുന്നിൽ മരംയും അതിനോട് ചേർന്നുള്ള ചീങ്ങ മുൾപ്പടർപ്പുകളും റോഡിലേക്ക് വീണ് ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചു. ഇന്ന് രാവിലെ 11.30 മണിയോടെയായിരുന്നു സംഭവം.
വാർത്ത ലഭിച്ചതോടെ തളിപ്പറമ്പ് അഗ്നി രക്ഷാ നിലയം ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.വി. സഹദേവന്റെ നേതൃത്വത്തിലുള്ള സേന സ്ഥലത്തെത്തി. ചൈൻസോ ഉപയോഗിച്ച് മരം മുറിച്ച് മാറ്റിയതോടെ ഗതാഗതം സുഗമമായി.
സേനാംഗങ്ങളായ എം. ഷജിൽ കുമാർ, പി. വിപിൻ, കെ. ധനേഷ്, സി. രാഹുൽ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഹൈവേ പോലീസും സ്ഥലത്ത് സന്നിഹിതരായിരുന്നു.
Tree falls on Taliparamba-Iritty state highway; traffic disrupted


.jpg)






.jpg)























_(17).jpeg)




